
കട്ടപ്പന:എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വണ്ടൻമേട് പുറ്റടി ആഴാംഞ്ചിറ സിജോ മാത്യു (45) മരിച്ചു. ഒരാഴ്ച മുൻപ് പനിബാധയെ തുടർന്ന് കട്ടപ്പനയിലെ ആശുപത്രിയിലെത്തി മരുന്ന് വാങ്ങിയിരുന്നു. പിന്നീട് ആരോഗ്യനില മോശമായതോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നു നടത്തിയ പരിശോധനയിലാണ് എലിപ്പനി സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയവെ ഇന്നലെ രാവിലെയോടെയായിരുന്നു മരണം.സംസ്‌കാരം ഇന്ന് രാവിലെ 11ന് പുറ്റടി വേളാങ്കണ്ണി മാതാ പള്ളിയിൽ. ഭാര്യ: ആനവിലാസം തെങ്ങണാകുന്നേൽ ജൂബി. മക്കൾ: മാർട്ടിൻ, മരിയ, സിയ.