ഇടുക്കി :ദേവികുളം സബ്‌കോടതിയിലെ അഡീഷണൽ ഗവ.പ്ലീഡർ ആന്റ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിനായി അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നു. ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരും 60 വയസ് കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ജനനത്തീയതി,എന്റോൾമെന്റ് തീയതി,പ്രവൃത്തി പരിചയം ഫോൺ നമ്പർ,ഇമെയിൽ ഐ.ഡി, അപേക്ഷൻ ഉൾപ്പെടുന്ന പൊലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ വിശദമായ ബയോഡേറ്റയും ജനനത്തീയതി,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ,ബിരുദം,എന്റോൾമെന്റ്, സർട്ടിഫിക്കറ്റുകൾഎന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൂടാതെ അപേക്ഷകൻ കൈകാര്യം ചെയ്തിട്ടുള്ള ഗൗരവസ്വഭാവമുള്ള മൂന്ന് സെഷൻസ് കേസുകളുടെ ജഡ്ജ്‌മെന്റ് പകർപ്പുകളും സഹിതം 22 ന് വൈകിട്ട് 5 ന് മുൻപായി ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.