ചെറുതോണി: ജി.എസ്.ടി കൗൺസിൽ ലോട്ടറി നികുതി 40 ശതമാനമായി ഉയർത്തിയത് ലോട്ടറി വിൽപ്പനക്കാർക്ക് ഇരുട്ടടിയായെന്ന് കേരള ലോട്ടറി ഏജൻസ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ ജനറൽ ബോഡി യോഗത്തിൽ ഭാരവാഹികൾ പറഞ്ഞു. ചെറുതോണി ഐ.എൻ.ടി.യു.സി ഓഫീസിൽ നടത്തിയ യോഗം യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് തങ്കച്ചൻ കാരയ്ക്കാവയലിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് ജോണി ചീരാംകുന്നേൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.പി. റോയ്, ജില്ലാ ജനറൽ സെക്രട്ടറി അബ്രഹാം മൂത്താരി, തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ഹലീൽ, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് സാബു പള്ളിത്താഴെ, ജില്ലാ കമ്മിറ്റി അംഗം വിജയൻ കരിമണ്ണൂർ, ജോമോൻ, അപ്പച്ചൻ മണർകാട്, ബുഷ്‌മോൻ കണ്ണൻചിറ എന്നിവർ സംസാരിച്ചു.