തൊടുപുഴ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അഖില കേരള വായനോത്സവത്തിന്റെ ഭാഗമായി തൊടുപുഴ താലൂക്ക് തല വായനോത്സവം- 2025 ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ തൊടുപുഴ ഡയറ്റ് ഹാളിൽ നടക്കും. മുൻസിപ്പൽ ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും. വിവിധ സ്‌കൂളുകളിലും വായനശാലകളിൽ നിന്നുമായി കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എഴുപതിലധികം മത്സരാർത്ഥികൾ വായനോത്സവത്തിൽ പങ്കെടുക്കും. കുട്ടികൾക്കായ് ശാസ്ത്രപരീക്ഷണങ്ങൾ, കലാ പരിപാടികൾ എന്നിവ ഇതിന്റെ ഭാഗമായി നടക്കും. താലൂക്ക് തലത്തിൽ വിജയിക്കുന്ന കുട്ടികളിൽ ഒന്നാം സ്ഥാനത്തിന് 3000 രൂപയും രണ്ടാം സ്ഥാനത്തിന് 2000 രൂപയും മൂന്നാം സ്ഥാനത്തിന് 1500 രൂപയും കാഷ് അവാർഡ് നൽകും. താലൂക്ക് തലത്തിൽ വിജയിക്കുന്നവരെ ജില്ലാതല മത്സരത്തിൽ പങ്കെടുക്കുപ്പിക്കുമെന്ന് താലൂക്ക് സെക്രട്ടറി വി.വി. ഷാജി അറിയിച്ചു.