ഇടുക്കി: ഭിന്നശേഷിക്കാർക്കും ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തികൾക്കും സർക്കാർ/ പൊതു മേഖല/ സ്വയംഭരണ സംഘടനകൾക്കും മറ്റും കേന്ദ്ര ഗവണ്മെന്റ് ഏർപ്പെടുത്തിയിട്ടുള്ള നാഷണൽ ഡിസബിലിറ്റി അവാർഡിന് നോമിനേഷനുകൾ ക്ഷണിച്ചു. ഓരോ വിഭാഗത്തിലുമുള്ള നിർദിഷ്ട മാനദണ്ഡ പ്രകാരം ഓൺലൈൻ ആയാണ് നോമിനേഷൻ ലഭ്യമാക്കേണ്ടത്. അവസാന തീയതി 15. കൂടുതൽ വിവരങ്ങൾ www.swdkerala.gov.inഎന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.