accident

പീരുമേട്: കുട്ടിക്കാനം ഐ.എച്ച്.ആർ.ഡികോളേജിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. മരിയൻ കോളേജ് ബി.എസ്.സി ഫിസിക്സ് ഒന്നാം വർഷ വിദ്യാർത്ഥി അണക്കര പ്ലാമൂട്ടിൽ സാജന്റെ മകൻ ഡോൺ സാജൻ (18) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം. കൂടെ യാത്ര ചെയ്തിരുന്ന ഏലപ്പാറ നാലാം മൈൽ സ്വദേശി അൻസലിനെ പരിക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവ് ദീപാ സാജൻ. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന്‌ ശേഷം പിന്നീട് സംസ്‌കരിക്കും.