ഇടുക്കി: ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി മത്സ്യവകുപ്പ് നടപ്പാക്കുന്ന വിവിധ ഘടക പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പടുതാകുളങ്ങളിലെ ആസാംവാള, പടുതാകുളങ്ങളിലെ അനബാസ്, മുറ്റത്തൊരു മീൻതോട്ടം, പിന്നാമ്പുറത്തെ കുളങ്ങളിൽ മത്സ്യവിത്ത് ഉല്പാദന യൂണിറ്റ്(കരിമീൻ, വരാൽ) എന്നീ പദ്ധതികളിലേയ്ക്കാണ് അപേക്ഷിക്കേണ്ടത്. 15 ന് വൈകുന്നേരം 4 വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷ ഫോമുകൾ ഇടുക്കി, നെടുങ്കണ്ടം മത്സ്യഭവനുകളിൽ നിന്നും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: മത്സ്യഭവൻ ഇടുക്കി :04862 233226, മത്സ്യഭവൻ നെടുങ്കണ്ടം: 04868 234505.