തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷനും, തൊടുപുഴ നഗരസഭയും, ഡി. ടി. പി.സിയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ഓണാഘോഷത്തിന്റെ ജില്ലാതല സമാപന സമ്മേളനം ഇന്ന് നടക്കും. മുൻസിപ്പൽ ചെയർമാൻ കെ. ദീപക്കിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ പി.ജെ ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ എ.രാജ, എം.എം മണി,​ കളക്ടർ ദിനേശൻ ചെറുവാട്ട്,ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ്, കെ.വി.വി.ഇ.സ് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ,​ ജനറൽ സെക്രട്ടറി സി.കെ നവാസ്,​ ജില്ലാ സെക്രട്ടറി നാസർ സൈറ ,വൈസ് പ്രസിഡന്റ് ജോസ് തോമസ് കളരിക്കൽ,​ കൗൺസിലർമാർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. യോഗത്തിൽ ശതാഭിഷേക നിറവിൽ നിൽക്കുന്ന പി.ജെ ജോസഫിനെ വ്യാപാര സമൂഹം ആദരിക്കും. പ്രവാസി വ്യവസായിയും സെബാനോ റോയൽ ഗ്രൂപ്പിന്റെ എം.ഡി മായ സെബാനോ സെബാസ്റ്റ്യനെയും, കേരളത്തിലെ ഏറ്റവും മികച്ച റസ്റ്റോറന്റിനുള്ള അവാർഡ് നേടിയ മലബാർ ഗ്രൂപ്പ് എം.ഡി കെ. ലത്തീഫ് , 30 വർഷമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ജയ് ഹിന്ദ് ലൈബ്രറി പ്രസിഡന്റ് കെ.സി സുരേന്ദ്രൻ എന്നിവരെയും ആദരിക്കും. തുടർന്ന്ആ ലപ്പുഴ ബ്ലൂ ഡയമണ്ട്സിന്റെ ഗാനമേള .