
നെടുങ്കണ്ടം: എസ്എൻഡിപി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിൽ ശ്രീ നാരായണ ഗുരുദേവന്റെ 171ാമത് ജയന്തി ദിനാഘോഷം അതിവിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് സഹ്യാദ്രി നാഥ നാരായണ ഗുരുപീഠത്തിൽ പതാക ഉയർത്തി
തുടർന്ന് തൂക്കുപാലം മേഖലയിലെ 9 ശാഖകളുടെ സംയുക്തചതയ ഘോഷയാത്ര മുണ്ടിയെരുമ ഗുരുദേവ മന്ദിരത്തിൽ നിന്ന് ആരംഭിച്ച് തൂക്കുപാലം ഉദയഗിരി ശാഖയിൽ സമാപിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്ക് നെടുങ്കണ്ടം മേഖലയിലെ 9 ശാഖകൾ ഉൾപ്പെടുന്ന സംയുക്ത ഘോഷയാത്ര കല്ലാർ സാഹ്യദ്രി നാഥ ശ്രീനാരായണ ഗുരു പീഠത്തിൽ നിന്നും ആരംഭിച്ച് നെടുംകണ്ടം ശാഖാങ്കണത്തിൽ സമാപിച്ചു. വൈകിട്ട് 4 ന് ഉടുമ്പൻ ചോല ശാഖയിലും വർണശ്ശബളമായ ഘോഷയാത്ര നടന്നു. പൊതുസമ്മേളനത്തിൽയൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലക്കൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് യോഗം ഉദ്ഘാടനം ചെയ്തു. . ജാതി പറഞ്ഞ് ഓരോരുത്തരും അവരുടെ അവകാശങ്ങൾ ചോദിച്ചു വാങ്ങുമ്പോൾ സ്വന്തം ജനതയുടെ അവകാശങ്ങൾ നേടിയെടുക്കാനാണ് എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശ്രമിക്കുന്നത്. ഈഴവ പിന്നോക്ക വിഭാഗങ്ങളുടെ ശബ്ദമാണ് വെള്ളാപ്പള്ളി നടേശൻ, അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ഏതുവിധേനയും ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗം ബോർഡ് മെമ്പർ കെ. എൻ തങ്കപ്പൻ, യൂണിയൻ കൗൺസിലർമാരായ മധു കമലാലയം, എൻ. ജയൻ, സുരേഷ് ചിന്നാർ, സി. എം ബാബു തുടങ്ങിയവർ ചതയ ദിന സന്ദേശം നൽകി.
തൂക്കുപാലം മേഖല ഘോയാത്രക്ക് ശാഖ നേതാക്കളായ പി. എസ് വിനയൻ, വി കെ സത്യവൃതൻ, പി ഡി രാമഭദ്രൻ, പി എൻ മോഹനൻ, പി പി രാജേന്ദ്രൻ, വി. ബിനു, ഇ.കെ റെജി, എൻ ഡി സുഗതൻ, കെ. എൻ രഘു നാഥൻ എന്നിവരും നെടുംകണ്ടം മേഖലയിൽ സജി ചാലിൽ, ഷാജി ടി. എസ്, കെ. പി തങ്കച്ചൻ, പി. ബിജു, കെ കെ മോഹനൻ, വിനോദ് വിജയ ഭവനം, പി.ജി സജി, കെ ബി അഭിലാഷ്, കെ കെ മധു എന്നിവരും ഉടുമ്പൻചോലയിൽ സജി തോമ്പിലും ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.