cricket

തൊടുപുഴ: സെപ്റ്റംബർ 12,13,14 തീയതികളിൽ വയനാട് ക്രിഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജേണലിസ്റ്റ് ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്ന ഇടുക്കി പ്രസ് ക്ലബ്ബ് ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു. പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് വിനോദ് കണ്ണോളി അദ്ധ്ക്ഷത വഹിച്ചു. സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളി സ്വാഗതമാശംസിച്ചു. അൽ - അസ്ഹർ ഗ്രൂപ്പ് ഡയറക്ടർ ഡോ. കെ.എം പൈജാസ് ടീം മാനേജർ ജോർജ്ജ് തോമസ്, വൈസ് ക്യാപ്റ്റൻ വി.വി. നന്ദു എന്നിവർക്കു നൽകി ജേഴ്സി പ്രകാശനം നിർവ്വഹിച്ചു. പ്രസ് ക്ലബ്ബ് ട്രഷറർ ആൽവിൻ തോമസ്, വൈസ് പ്രസിഡന്റ് പി.കെ.എ ലത്തീഫ്, കമ്മിറ്റിയംഗങ്ങളായ, അനീഷ് ടോം, ഷിയാസ് ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു. അൽ - അസ്ഹർ ഗ്രൂപ്പ്, ലക്ഷ്മി സിൽക്സ് കോട്ടയം, സഹ്യാ ടീ, ഇംപൾസ് മൊബൈൽസ് എന്നിവരാണ് പ്രസ് ക്ലബ്ബ് ടീമിന്റെ സ്‌പോൺസർമാർ.