തൊടുപുഴ: ഹൈറേഞ്ചിന്റെ വികസനത്തിന് മുന്നിൽനിന്ന്നയിച്ചഫാ..ജോസഫ് കക്കുഴി വിട പറഞ്ഞിട്ട് 25 വർഷം.
നെടുങ്കണ്ടം പള്ളിയുടെ വികാരിയായി 14 വർഷം പ്രവർത്തിച്ച ഇദ്ദേഹം പള്ളി, സ്‌കൂൾ, മഠം, ആശുപത്രി, ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് മുൻകൈയെടുത്തു. സർക്കാർ സ്ഥാപനങ്ങളിൽ ഏറിയ പങ്കും ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ് ഇവിടെ സ്ഥാപിതമായത്.
അച്ചൻ സ്ഥാപിച്ച കരുണ ആശുപത്രി നെടുങ്കണ്ടത്തെയും സമീപപ്രദേശത്തെയും ആളുകൾക്ക് ആതുരശുശ്രൂഷ രംഗത്ത് ഏറെ പ്രയോജനകരമായി. നീണ്ട 17 വർഷത്തെ ഹൈറേഞ്ചിലെ സേവനകാലത്ത് സാമൂഹിക, സാംസ്‌കാരിക, കാർഷിക മേഖലകളിലും ആതുര ശുശ്രൂഷ രംഗത്തും അച്ചന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. 2000 സെപ്തംബർ 11നായിരുന്നു കക്കുഴി അച്ചന്റെ വിയോഗം.