
തൊടുപുഴ: വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ കോമ്പൗണ്ടിൽ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് തയ്യാറാക്കിയ നഴ്‌സറിയിൽ ഉത്പാദിപ്പിച്ച, ആയിരത്തോളം തെങ്ങിൻ തൈകളും, 15000 ത്തോളം കമുകിൻ തൈ കളുടെയും വിതരണോദ് ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺമാരായ നൈസി ഡെനിൽ, ആൻസി സോജൻ എന്നിവരും ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളായ കെ.എസ്.ജോൺ, ഷൈനി സന്തോഷ്, ടെസ്സി മോൾ മാത്യു, ഡാനിമോൾ വർഗീസ്, ബി.ഡി. ഓ.അജയ് എ. ജെ,ജോയിന്റ് ബി. ഡി. ഒ. ജ്യോതി. ഡി എന്നിവർ സംസാരിച്ചു.