കട്ടപ്പന: സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്നും പച്ച ഏലക്കാ മോഷ്ടിച്ച സ്ത്രീ അറസ്റ്റിൽ. തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശിനി സുമതി(48)യാണ് അറസ്റ്റിലായത്. വണ്ടൻമേട് പാലാക്കണ്ടത്തെ സണ്ണിയുടെ തോട്ടത്തിൽ നിന്നാണ് പച്ച ഏലക്കാ മോഷ്ടിച്ചത്. മോഷണ വിവരമറിഞ്ഞ നാട്ടുകാർ സംശയാസ്പദമായ സാഹചര്യത്തിൽകണ്ട സുമതിയെ തടഞ്ഞുവച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇവർ പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്യുന്നുണ്ടെങ്കിലും അവിടെ ഏലക്കാ ഉണ്ടായിരുന്നില്ല. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. ഇവരിൽ നിന്ന് 15 കിലോ ഏലക്കായും കണ്ടെത്തി.