തൊടുപുഴ : ജില്ലയിൽ നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) ൽ 6035 പേർ കൂടി സാക്ഷരതാ പഠനത്തിന് ഒരുങ്ങുന്നു. ജില്ലയിലെ 18 പഞ്ചായത്തുകളിലായിട്ടാണ് 6035 പേർ കൂടി പഠനത്തിന് തയ്യാറെടുക്കുന്നത്. ഇവിടങ്ങളിലെ അവശേഷിക്കുന്ന നിരക്ഷരരെ സാക്ഷരരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സാക്ഷരതാ മിഷനാണ് പദ്ധതി നടപ്പാക്കുന്നത്.
പഞ്ചായത്തുകളിൽ കൂടുതൽ നിരക്ഷരരുണ്ടെങ്കിൽ അവരെയും പദ്ധതിയുടെ ഭാഗമാക്കും. പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരായ അദ്ധ്യാപകരാണ് പഠന കാസ്സുകൾക്ക് നേതൃത്വം നല്കുന്നത്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടത്തിപ്പ്.

രജിസ്റ്റർ ചെയ്ത

പഠിതാക്കൾ

അടിമാലി - 257, ബൈസൺവാലി - 200, വണ്ടിപ്പെരിയാർ - 244, മൂന്നാർ - 628, ദേവികുളം - 354, മാങ്കുളം - 156, ചിന്നക്കനാൽ - 249,വണ്ണപ്പുറം - 202, വാത്തിക്കുടി - 301, അറക്കുളം - 264,കാഞ്ചിയാർ - 371, വണ്ടൻമേട് - 514 , ചക്കുപള്ളം -305, പാമ്പാടുംപാറ -338, ഉടുമ്പൻചോല - 421, ഉപ്പുതറ - 318, രാജകുമാരി - 303, നെടുങ്കണ്ടം - 610

=ആവശ്യമായ സാക്ഷരതാ പാഠാവലി സാക്ഷരതാമിഷൻ പഞ്ചായത്തുകൾക്ക് നല്കിയിട്ടുണ്ട്. ഇവിടങ്ങളിൽ പ്രവേശനോത്സവം സംഘടിപ്പിച്ച് പഠന ക്ലാസുകൾ ആരംഭിച്ച് തുടങ്ങി.