
മുതലക്കോടം: ജയ് ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ ഒക്ടോബർ 19, 20, 21, 22 തീയതികളിൽ തൊടുപുഴ ടൗൺഹാളിൽ സംഘടിപ്പിക്കുന്ന ആറാമത് സംസ്ഥാന നാടകോത്സവത്തിന് 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഈ വർഷം നാല് നാടകങ്ങളാണ് അവതരിപ്പിക്കുന്നത്.ലൈബ്രറി ഹാളിൽ പ്രസിഡന്റ്കെ .സി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം ആദ്യകാല നാടകനടനും സംവിധായകനുമായ ഡി. മൂക്കൻ ഉദ്ഘാടനം ചെയ്തു. തൊടുപുഴ ചാക്കപ്പൻ, അഡ്വ: നീറണാൽ ബാലകൃഷ്ണൻ, കെ.ആർ.
സോമരാജൻ , റ്റി. ബി. അജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു . കോഴിക്കോട് സങ്കീർത്തനയുടെ- കാലം പറക്കാണ്, കായംകുളം പീപ്പിൾസ് തീയറ്റേഴ്സിന്റെ - അങ്ങാടിക്കുരിവികൾ. കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസിന്റെ ഒറ്റ തിരുവനന്തപുരം , ഡ്രിം കേരളയുടെ അകത്തേക്ക് തുറന്ന വാതിൽ എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. കെ.സി. സുരേന്ദ്രൻ (പ്രസിഡന്റ്), തൊടുപുഴ ചാക്കപ്പൻ, അഡ്വ : നീറണാൽ ബാലകൃഷ്ണൻ, കെ.ആർ. സോമരാജൻ , റ്റി.ബി. അജീഷ് കുമാർ, എ.പി. കാസീൻ, പി.വി. സജീവ്, രമ. പി. നായർ (വൈസ് പ്രസിഡന്റ്മാർ), പി. ആർ. വിശ്വൻ (സെക്രട്ടറി), കെ.ജയചന്ദ്രൻ, സനൽ ചക്രപാണി,അഡ്വ: ബാബു പള്ളിപ്പാട്ട്, ബന്നിജോസഫ്, ജോസ് തോമസ്, കെ.എം രാജൻ, ആര്യ കൃഷ്ണൻകുട്ടി എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും വിവിധ സബ് കമ്മറ്റി കൺവീനർമാരായി വിനോദ് പുഷ്പാംഗതൻ, കെ.എ.സാബു, പി.കെ.രാജു, പി.ആർ. ബിനോയി, ജോർജ്ജ് സേവ്യർ,പി.സി. ആന്റണി, കെ.പി. സുനിൽ, എം.എസ്. സണ്ണി എന്നിവരെയും തിരഞ്ഞെടുത്തു.സെക്രട്ടറി പി.ആർ. വിശ്വൻ സ്വാഗതവും ജോ: സെക്രട്ടറി ജോസ് തോമസ് നന്ദിയും പറഞ്ഞു.