കരിങ്കുന്നം: കോൺഗ്രസ് കരിങ്കുന്നം ,പുറപ്പുഴ മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ പൊലീസ് സ്റ്റേഷന് മുമ്പിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കരിങ്കുന്നം ടൗണിൽ പ്രകടനവും നടത്തി . കോൺഗ്രസ് കരിങ്കുന്നം മണ്ഡലം പ്രസിഡന്റ് ജോസഫ് കുഴി പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ടി.ജെ പീറ്റർ ഉദ്ഘാടനം ചെയ്തു. പുറപ്പുഴ മണ്ഡലം പ്രസിഡന്റ് മാർട്ടിൻ ജോസഫ് സ്വാഗതം പറഞ്ഞു. കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ .തോമസ് മുഖ്യപ്രഭാഷണം നടത്തി .ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് മാരായ ജിജി വർഗീസ് ,ടോമി വട്ടക്കാട്ട് ,ജോമോൻ മുടക്കോടി, ജോയി കട്ടക്കയം, സാബു വടശ്ശേരി, കെ .കെ .മനോഹരൻ , ഫിലിപ്പ് ജോമോൻ എന്നിവർ സംസാരിച്ചു