തൊടുപുഴ: ജില്ലാ ആയുർവ്വേദ ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ കൗമാരഭൃത്യം തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നതിന് 15 ന് രാവിലെ 10.30 ന് കുയിലിമല സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആയുർവേദ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ കൂടിക്കാഴ്ച്ച നടക്കും. ബി.എ.എം.എസ്, എം.ഡി ഇൻ കൗമാരഭൃത്യ, ടി.സി.എം.സി രജിസ്‌ട്രേഷൻ എന്നീ യോഗ്യതയുളളവർക്ക് പങ്കെടുക്കാം. കൂടിക്കാഴ്ച്ചക്കെത്തുന്നവർ അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 04862- 232318.