ഇടുക്കി:ഉടുമ്പഞ്ചോല താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംരംഭകർക്കായി ഏകദിന എക്സ്‌പോർട്ട് ശിൽപ്പശാല സംഘടിപ്പിക്കുന്നു. 17ന് രാജാക്കാട് വ്യാപാരി കോ-ഓപ്പറേറ്റീവ് ഹാളിൽ നടക്കുന്ന പരിപാടിയിൽ എക്സ്‌പോർട്ട് മേഖലയിലെ വിദഗ്ധർ ക്ലാസുകൾ നയിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് മാത്രമാണ് സൗജന്യ പ്രവേശനം. ഉദ്യം രജിസ്‌ട്രേഷൻ നമ്പർ നിർബന്ധമാണ്. ഇല്ലാത്തവർക്ക് പരിപാടിയിൽ ഉദ്യം എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://docs.google.com/forms/d/e/1FAIpQLSdlIFWC6b0121t02uk6Y73 AVuc0JhAX8vpgB4jF3ciRVBCIg/viewform?usp=header ഫോമിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9961137971, 9744694037