prathishedam

കട്ടപ്പന: . ഒരു വർഷത്തിലധികമായി മൃഗാശുപത്രിയിൽ ഡോക്ടമാർ ഇല്ലാത്തതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി മൃഗാശുപത്രിയുടെ മുമ്പിൽ പ്രതിഷേധ സദസ് നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെകട്ടറി ജോസ് മുത്തനാട്ട് ഉദ്ഘാടനം ചെയ്തു.കട്ടപ്പനയിൽ 40 വർഷത്തിലധികമായി പ്രവർത്തിക്കുന്ന സ്ഥാപനത്തെ നിരവധി ക്ഷീരകർഷകരും കട്ടപ്പനയിലെയും സമീപ പ്രദേശങ്ങളിലേയും മറ്റും വളർത്തു ജീവികൾക്കും ചികിത്സക്കായി ആശ്രയിക്കുന്ന ഈ മൃഗാശുപത്രിയിൽ 3 ഡോക്ടമാർ ഉൾപ്പെടെ 8 ജീവനക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ ഇവിടെ സ്ഥിരമായി ഒരു ഡോക്ടറില്ല. രണ്ടു സ്റ്റാഫുകൾ മാത്രമാണ് ഉള്ളതും. അതിനാൽ വളർത്തു ജീവികൾക്ക് ചികിത്സ ലഭിക്കാതെ ജനങ്ങൾ വളരെയധികം ബുദ്ധിമുട്ടുകയാണ്. മണ്ഡലം പ്രസിഡന്റ് തങ്കച്ചൻ പാണാട്ടിൽ അദ്ധ്യക്ഷനായി. കട്ടപ്പന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിസന്റ് തോമസ് മൈക്കിൾ മുഖ്യ പ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് ജില്ലാ ഭാരവാഹികൾ ജോസ് ആനക്കല്ലിൽ, പി.എസ് മേരി ദാസൻ, മനോജ് മുരളി, കെ.എം മാത്യു, പ്രശാന്ത് രാജു, ഷാജി വെള്ളംമാക്കൽ, പി.എസ് രാജപ്പൻ, സി.എം തങ്കച്ചൻ, സോജൻ വെളിഞാലിൽ എന്നിവർ സംസാരിച്ചു. കെ ഡി രാധാകൃഷ്ണൻ, ഷാജി കുറുമണ്ണിൽ, രാജു വെട്ടിക്കൽ, പി.ഡി ഷാജി, റൂബി വേഴമ്പത്തോട്ടം, കുര്യാക്കോസ്, ജെയ്‌മോൻ, അരുൺ കാപ്പുകാട്ടിൽ, പി.എസ് ബിജു, ജോർജ്കുട്ടി നടക്കൽ, രാജൻ കാലാച്ചിറ എന്നിവർ നേതൃത്വം നൽകി.