പീരുമേട്:ഏലപ്പാറ കോഴി ക്കാനം ഉദയ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികളുടെ ഭാഗമായി കലാ കായിക മത്സരങ്ങൾസംഘടിപ്പിച്ചു.
മുൻ ഏലപ്പാറപഞ്ചായത്ത് പ്രസിഡന്റ് നിത്യ എഡ്വിൻ ഉദ്ഘാടനം ചെയ്തു. വിവിധ കലാ, കായിക മത്സരങ്ങളും നടന്നു. കബഡി മത്സരവും ഉണ്ടായിരിന്നു. കുട്ടികളുടെ കലാപരിപാടിയും മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹനം സമ്മാനവും വിളജയിക്കൾക്കുള്ള മൊമെന്റയും നൽകി.കബഡി കളിയിൽ ഒന്നാം സ്ഥാനം കോഴിക്കാനം ഉദയാ ക്ലബ്ബും,രണ്ടാം സ്ഥാനം വണ്ടിപ്പെരിയാർ കൊമ്പൻ ക്ലബ്ബും കരസ്ഥമാക്കി.ക്ലബ്ഭാരവാഹികളായ സ്റ്റീഫൻ,മാത്യു ജോർജ്,മണികണ്ഠൻ,വിനോജ്,അനീഷ്, എന്നിവർ നേതൃത്വം നൽകി.