
വെള്ളത്തൂവൽ: സംസ്ഥാനത്ത് അരങ്ങേറുന്ന പൊലീസിന്റെ നരനായാട്ടിലും ലോക്കപ്പ് മർദ്ദനങ്ങളിലും പ്രതിഷേധിച്ച് കോൺഗ്രസ് വെള്ളത്തൂവൽ മണ്ഡലം കമ്മിറ്റിയുടെനേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക്
പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് സ്റ്റേഷൻ പരിസരത്ത് പൊലീസ് തടഞ്ഞു. തുടർന്നു നടന്ന പ്രതിഷേധ ധർണ്ണ ഡി.സി.സി വൈസ് പ്രസിഡന്റ് പി.വി സ്‌കറിയ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.ഡി ടോമി, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോർജ് തോമസ്, ടി.ജി സോമൻ, പയസ് എം. പറമ്പിൽ, റോയി ജോൺ, ബിന്ദു രാജേഷ്, പി.എൻ രാജീവ്, സി.കെ മീരാൻ, ടിനു കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.