
മറയൂർ: സംസ്ഥാനത്ത് കസ്റ്റഡി മർദനങ്ങളിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ സിനിമയിലെ പൊലീസ് മർദ്ദന രംഗം സാമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് ചെയത് എസ്.ഐ . മോഷണം നടത്തി എന്ന പേരിൽ ആവനാഴി സിനിമയിൽ നായകനായ മമ്മൂട്ടി ഒരാളെ മർദ്ദിക്കുന്ന രംഗമാണ് മറയൂർ എസ്.ഐ. മാഹിൻ സലീം പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു.