തൊടുപുഴ: ജമാ അത്തെ ഇസ്ലാമി ഹിന്ദ് കേരളയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കാമ്പയിനിന്റെ ഭാഗമായി 14ന് വൈകിട്ട് 5ന് തൊടുപുഴ ഉത്രം റീജൻസിയിൽ ബഹുജന സംഗമം നടക്കും.'മുഹമ്മദ് നബി നീതിയുടെ സാക്ഷ്യം - മുഹമ്മദുൻ റസൂലുല്ലാഹ് നുബുവ്വത്തിന്റെ വെളിച്ചവും ഉത്തമ സമൂഹവും 'എന്ന വിഷയത്തിലാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാ‌ർത്താസമ്മേളനത്തിൽ അറിയിച്ചു. ജമാ അത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ പി മുജീബ് റഹ്മാൻ , ജം ഇയ്യ ത്തുൽ ഉല മായെ സംസ്ഥാന പ്രസിഡന്റ് ഹാഫിസ് പി.പി മുഹമ്മദ് ഇസ് ഹാഖ് മൗലവി കാഞ്ഞാർ , ജനറൽ സെക്രട്ടറി വി.എച്ച് അലിയാർ ഖാസിമി , അമീൻ മാഹി , ടീ ശാക്കിർ വേളം , കെ.എ യൂസഫ് ഉമരി , പി. റുക്സാന , അബൂബക്കർ ഫാറൂഖി തുടങ്ങിയവർ അഭിസംബോധന ചെയ്യും. ജില്ലാ പ്രസിഡന്റ് എം.കെ അബൂബക്കർ ഫാറൂഖി , ജനറൽ സെക്രട്ടറി ഇ.എം അബ്ദുൽ കരീം, ജനറൽ കൺവീനർ ഡോ. എ .പി ഹസ്സൻ , ഏരിയ പ്രസിഡന്റ് സുബൈർ ഹമീദ് , പ്രചാരണ വിഭാഗം തലവൻ ഇബ്രാഹിം ഹുസൈൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു