washbasin

തൊടുപുഴ: കാഞ്ഞിരമറ്റം ഉറുമ്പിൽ പാലം അങ്കണവാടിയിൽ വാഷ് ബേസിന്റെ സ്റ്റീൽ ടാപ്പുകൾ മോഷ്ടിച്ചു. രണ്ട് വാഷ് ബേസിനുകളുടെ ടാപ്പാണ് ഇന്നലെ രാത്രിയിൽ മോഷണം പോയത്. കേടായതിനെ തുടർന്ന് അടുത്തിടെയാണ് രണ്ട് ടാപ്പുകളും മാറ്റി പുതിയത് സ്ഥാപിച്ചത്. മതിൽ ചാടി കടന്നെത്തിയായിരുന്നു മോഷണം. അങ്കണവാടി കുട്ടികളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ടാപ്പുകളാണ് ഇത്.