തൊടുപുഴ : 2025 ജൂലായിൽ നടത്തിയ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഇടുക്കി ജില്ലയിൽ 3 പരീക്ഷാ കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 83 ശതമാനം പേരും വിജയം വരിച്ചു.ഗവ. എച്ച്.എസ്.എസ് തൊടുപുഴ, സെന്റ് ജോർജ്ജ്സ് എച്ച്.എസ്.എസ് കട്ടപ്പന, എസ്.എൻ.ഡി.പി വി.എച്ച്.എസ്.എസ് അടിമാലി എന്നിവ ആയിരുന്നു ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങൾ. പരീക്ഷാ ഫലം വെബ്‌സൈറ്റിലോ പരീക്ഷാ കേന്ദ്രങ്ങളിലോ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന, ഫോട്ടോ കോപ്പി എന്നിവക്ക് 20ന് അകം നിശ്ചിത ഫോറത്തിൽ പരീക്ഷ എഴുതിയ കേന്ദ്രങ്ങളിലെ പ്രിൻസിപ്പൽമാർക്ക് അപേക്ഷ നല്കണം. ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണ്ണയം പേപ്പർ ഒന്നിന്- 850 രൂപ, സൂക്ഷ്മ പരിശോധന പേപ്പർ ഒന്നിന് - 400 രൂപ, ഫോട്ടോ കോപ്പി, പേപ്പർ ഒന്നിന് - 600 രൂപ പ്രകാരം നിശ്ചിത ഫീസും ഒടുക്കണം. അപേക്ഷാ ഫോറങ്ങൾ ഹയർ സെക്കൻഡറി പോർട്ടലിൽ ലഭ്യമാണ്.