കട്ടപ്പന: അയ്യപ്പൻകോവിൽ ചപ്പാത്തിലെ സ്വകാര്യ പെട്രോൾ പമ്പ് ഉടമയുടെ ഭൂമി ഏറ്റെടുക്കാതെ മലയോര ഹൈവേ നിർമാണം അട്ടിമറിച്ച പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബി.ജെ.പി അയ്യപ്പൻകോവിൽ പഞ്ചായത്ത് കമ്മിറ്റി ബഹുജന ധർണ സമരം നടത്തും. ഇന്ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ മുന്നിലാണ് സമരം. പമ്പുകാരന് ഒത്താശ നൽകി ഭരണസമിതിയിൽപ്പെട്ടവരെ മാത്രം വിളിച്ച് നടത്തിയ സർവ്വകക്ഷിയോഗം തങ്ങളെ അറിയിച്ചില്ലെന്നും ഇതിനെതിരെ പ്രതിഷേധം അറിയിക്കുന്നതിനായാണ് സമരം നടത്തുന്നതെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഒ.എസ് ബിനു പറഞ്ഞു.