പെരുവന്താനം: മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് പെരുവന്താനം പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ മൊബൈൽ സർജറി ആങ്കറിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്യും. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.വി ജോസഫ് ഇ-സമൃദ്ധ പദ്ധതിയുടെ ലോഗിൻ കർമ്മം നിർവഹിക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഇൻ ചാർജ് ഡോ. മിനി ജോസഫ് പ്ലാങ്കാല പദ്ധതി വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം കെ.ടി ബിനു, കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് മോളി ഡൊമിനിക്ക്, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി തോമസ്, വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ, കുമളിർപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി സെബാസ്റ്റ്യൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു. ഇ. ആർ സ്വാഗതവും സീനിയർ വെറ്റിറിനറി സർജൻ ഡോ. ജലജ കെ. എൽ നന്ദിയും പറയും.