പീരുമേട്:കരടിക്കുഴി പഞ്ചായത്ത് എൽ.പി സ്‌കൂളിൽ വാഴൂർ സോമന്റെ അനുസ്മരണവും, കരടിക്കുഴി സ്‌കൂളിന് അനുവദിച്ച സ്‌കൂൾ വാഹനത്തിന്റെ ഉദ്ഘാടനവും നടന്നു. വാർഡ് മെമ്പർ എൻ.സുകുമാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം അഴുത ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ വിജോസഫ് ഉദ്ഘാടനം ചെയ്തു. വാഴൂർസോമന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 22.50 ലക്ഷം അനുവദിച്ചു വാങ്ങിയ സ്‌കൂൾ ബസിന്റെ ഉദ്ഘാടനം പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ.ദിനേശൻ നിർവഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് എം.ഐ ഷൈലജ സ്വാഗതം പറഞ്ഞു. യോഗത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവത്തായ് രാജൻ, പീരുമേട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ഹെലൻ, ബ്ലാക്ക് പഞ്ചായത്ത് മെമ്പർ സബിത ആന്റണി, പീരുമേട് പഞ്ചായത്ത് മെമ്പർമാരായ .തോമസ്, ആരോഗ്യമേരി, .ഇ ചന്ദ്രൻ, ഹരിഹരൻ, എൽസിശേഖർ, ബീനജോസഫ്, എം.എൽ.എയുടെ പി.എ. എം.ഗണേശൻ, എം.കെ. ബാലകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് റിൻസിമോൾ സി.ബി. അദ്ധ്യാപകൻ തോമസ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.