
വണ്ണപ്പുറം: പഞ്ചായത്തിൽ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ യു.ഡി.എഫ് ഭരണസമിതിയും പഞ്ചായത്ത് സെക്രട്ടറിയും ചേർന്ന് വ്യാപകമായി കള്ള വോട്ടുകൾ ചേർത്തിൽ പ്രതിഷേധിച്ച് സി.പി,എം വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. സി.പി.എം വണ്ണപ്പുറം പഞ്ചായത്ത് സെക്രട്ടറി കെ.ജി വിനോദ് അദ്ധ്യക്ഷനായി. കരിമണ്ണൂർ ഏരിയ സെക്രട്ടറി പി.പി സുമേഷ്, കാളിയാർ, മുള്ളരിങ്ങാട്, വണ്ണപ്പുറം ലോക്കൽ സെക്രട്ടറിമാരായ കാളിയാർ ജോഷി, വി.ജെ ജോമോൻ, അംബിളി രവികല, കരിമണ്ണൂർ ഏരിയ കമ്മിറ്റിയംഗങ്ങളായ ഷിജോ സെബാസ്റ്റ്യൻ, ജഗതമ്മ വിജയൻ എന്നിവർ പ്രസംഗിച്ചു.