തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷനും, തൊടുപുഴ നഗരസഭയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ഓണോത്സവ് 2025 സമാപിച്ചു. മങ്ങാട്ടുകവല മുനിസിപ്പൽ ബസ്റ്റാൻഡ് മൈതാനിയിൽ നടന്ന സമാപന സമ്മേളനം പി.ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർമാൻ കെ.ദീപക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.വി.വി.ഇ.എസ് ഇടുക്കി ജില്ല പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർപേഴ്സൺ ജെസ്സി ആന്റണി ഓണ സന്ദേശം നൽകി. തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, ജനറൽ കൺവീനർ ആർ.രമേശ്, ട്രഷറർ അനിൽ പീടിക പറമ്പിൽ, വൈസ് പ്രസിഡന്റ്മാരായ ജോസ് തോമസ് കളരിക്കൽ, ഷെരീഫ് സർഗ്ഗം, കെ.പി ശിവദാസ്, സെക്രട്ടറിമാരായ ഷിയാസ് എംപീസ്, ജഗൻ ജോർജ്, ലിജോൺസ് ഹിന്ദുസ്ഥാൻ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ തോമസ്, അഡ്വ. ജോയ് തോമസ്, രക്ഷാധികാരി ടി.എൻ പ്രസന്നകുമാർ, വർക്കിംഗ് പ്രസിഡന്റ് സാലി എസ് മുഹമ്മദ്, ജില്ലാ സെക്രട്ടറി നാസർ സൈര, നിയോജകമണ്ഡലം പ്രസിഡന്റ് എൻ.പി ചാക്കോ, വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് സി.കെ അബ്ദുൽ ഷെരീഫ്. താലൂക്ക് വ്യാപാര വ്യവസായി സഹകരണ സംഘം പ്രസിഡന്റ് ജോസ് വഴുതനപിള്ളി, മൾട്ടിപർപ്പസ് സൊസൈറ്റി പ്രസിഡന്റ് പി.അജീവ്, കെ.എച്ച്.എഫ്.എ പ്രസിഡന്റ് എം.എൻ ബാബു, കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ, അസോസിയേഷൻ ഓഫ് മൊബൈൽ വർക്ക് ഷോപ്പ് ജില്ലാ പ്രസിഡന്റ് വിനോദ് പുഷ്പാംഗദൻ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ ആശംസകൾ അറിയിച്ചു. യോഗത്തിൽ ജനറൽ കൺവീനർ ആർ. രമേശ് സ്വാഗതവും, ജനറൽ സെക്രട്ടറി സി.കെ നവാസ് നന്ദിയും പറഞ്ഞു. യോഗത്തിനുശേഷം ആലപ്പുഴ ബ്ലൂ ഡയമണ്ട്സ് അവതരിപ്പിച്ച ഗാനമേളനടന്നു.