
കട്ടപ്പന: സെന്റ്. ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌പോർട്സ് ഡേ നടത്തി. ഡിവൈ.എസ്.പി വി.എ നിഷാദ്മോൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസി. മാനേജർ ഫാ. മജു നിരവത്ത് പതാക ഉയർത്തി. വിദ്യാർത്ഥികൾ അവതരിപ്പിച്ച ഡാൻസ് ഏറെ ശ്രദ്ധേയമായി. മാനേജർ ഫാ. ജോസ് മംഗലത്ത് അദ്ധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, നഗരസഭ കൗൺസിലർ സോണിയ ജെയ്ബി, പ്രിൻസിപ്പൽ കെ.സി മാണി, ഹെഡ്മാസ്റ്റർ ബിജുമോൻ ജോസഫ്, എൽ.പി സ്‌കൂൾ ഹെഡ്മാസ്റ്റർ ദീപു ജേക്കബ്, സിൽമി ജോസ് എന്നിവർ സംസാരിച്ചു.