നെടുങ്കണ്ടം: ആശാരിക്കവല - മന്നാക്കുടി റോഡിൽ ടാറിംഗ് പ്രവ്യത്തികൾ ആരംഭിക്കുന്നതിനാൽ ആശാരിക്കവല മുതൽ വലിയതോവാള വരെയുളള റോഡിൽ ഇന്ന് മുതൽ 10 ദിവസത്തേക്ക് വാഹന ഗതാഗതത്തിന് പൂർണ നിയന്ത്രണം ഏർപ്പെടുത്തി. കട്ടപ്പനയിൽ നിന്നും നെടുങ്കണ്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇരട്ടയാർ നോർത്തിൽ നിന്നും തിരിഞ്ഞ് ആശാരിക്കവല വഴി പോകേണ്ടതാണ്. വലിയതോവള മുതൽ അഞ്ചുമുക്ക് ഭാഗം വരെയുളള ടാറിംഗ് പ്രവ്യത്തികൾ പൂർത്തിയായ ശേഷം അഞ്ചുമുക്ക് നിന്നും കൗന്തി വഴി നെടുങ്കണ്ടത്തേക്ക് വാഹനങ്ങൾക്ക് പോകാവുന്നതാണെന്ന് നെടുങ്കണ്ടം പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എഞ്ചിനീയർ അറിയിച്ചു.