മൂലമറ്റം: ജില്ലാ ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സീനിയർ ബാസ്‌ക്കറ്റ്‌ ബോൾ ചാമ്പ്യൻഷിപ്പ് 27, 28 തീയതികളിൽ മൂലമറ്റം സെന്റ്. ജോസഫ് അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുപതോളം അഫിലിയേറ്റഡ് ക്ലബ്ബുകളെ പ്രതിനിധീകരിച്ച് 200 ഓളം കളിക്കാർ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും. ഒക്ടോബർ 7 മുതൽ 12 വരെ കുന്നംകുളത്ത് കേരള ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ ബാസ്‌ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള ജില്ല പുരുഷ- വനിതാ ടീമുകളെ ഈ ചാമ്പ്യൻഷിപ്പിലെ പ്രകടനമികവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കും. ക്ലബുകളുടെ ഭാഗമായി ജില്ലാ ചാമ്പ്യൻഷിപ്പിൽ കളിക്കാൻ പറ്റാത്ത ജില്ലയിൽ നിന്നുള്ള കളിക്കാർക്ക് വേണ്ടിയുള്ള ഓപ്പൺ സെലക്ഷൻ ട്രയൽസ് 28ന് രാവിലെ 10 ന് നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ക്ലബ്ബുകൾ രജിസ്‌ട്രേഷൻ 25 നു മുമ്പ് പൂർത്തിയാക്കണം. ജില്ലാ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കളിക്കാർ കിറ്റും ക്ലബ്ബിൽ നിന്നുള്ള സാക്ഷ്യപത്രവും ആധാർ കാർഡുമായി 27ന് രാവിലെ 8 ന് മൂലമറ്റം സെന്റ്. ജോസഫ് അക്കാദമിയിൽ എത്തിച്ചേരണമെന്ന് ജില്ലാ ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷൻ സെക്രട്ടറി അശ്വിൻ ബിനു അറിയിച്ചു. ടീമുകളുടെയും കളിക്കാരുടെയും രജിസ്‌ട്രേഷനായി ബന്ധപ്പെടേണ്ട നമ്പർ: 92074 51590