ചെറുതോണി:പതിറ്റാണ്ടുകളായി താമസിച്ചുകൊണ്ടിരിക്കുന്ന വീടും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വ്യാപാര സ്ഥാപനങ്ങളും അപേക്ഷാഫീസും കോമ്പൗണ്ടിങ് ഫീസും ഈടാക്കി ക്രമവൽക്കരിച്ചു എല്ലാ ഭൂപ്രശ്നങ്ങളും പരിഹരിക്കുമെന്നു പറയുന്ന എൽ.ഡി.എഫിന്റെ രാഷ്ട്രീയ തട്ടിപ്പിൽ പ്രതിഷേധിച്ച് വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 15ന്ചട്ടഭേദഗതിയുടെ കരട് കത്തിക്കാൻ യോഗം തീരുമാനിച്ചു. കൊവിഡ്കാലത്തെപ്പോലെ സർക്കാരിന്റെ ഖജനാവ് നിറയ്ക്കാനുള്ള ഒരു വഴിയായി ക്രമവൽക്കരണത്തെ മാറ്റാൻ ശ്രമിച്ചാൽ ശക്തമായി നേരിടും.പിണറായി സർക്കാർദുരന്ത നിവാരണനിയമമനുസരിച്ച് നിർമ്മാണനിരോധനം ഏർപ്പെടുത്തിയ 13 പഞ്ചായത്തുകളിലെ നിരോധനം നീക്കാനുള്ള എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.എഴുതി തയ്യാറാക്കിയ പട്ടയം വിതരണം ചെയ്യാനാവുമോയെന്നും എല്ലാത്തിനും ഒറ്റമൂലി ക്രമവൽക്കരണമാണെന്നു പറയുന്ന എൽ.ഡി.എഫ് കുടിയേറ്റകർഷകരോട്മാപ്പു പറയേണ്ടിവരുമെന്നും ഡി.സി.സി വ്യക്തമാക്കി. പ്രസിഡന്റ് സി.പി. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നേതാക്കളായ ഇ. എം.ആഗസ്തി, ജോയി തോമസ്, റോയ് കെ പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, ജോയി വെട്ടിക്കുഴി, തോമസ് രാജൻ, എം.എൻ. ഗോപി, എ.പി.ഉസ്മാൻ, എം.ഡി. അർജുനൻ, ജയ്സൻ കെ ആന്റണി, ജോൺ നെടിയപാല, ഒ. ആർ. ശശി, കെ.എസ്. അരുൺ, മുകേഷ് മോഹൻ, ജി. മുരളീധരൻ, ബിജോ മാണി, ആഗസ്തി അഴകത്ത്, പി. കെ. ചന്ദ്രശേഖരൻ, സി.പി. കൃഷ്ണൻ, ഷാജി പൈനാടത്ത്, ജോസ് അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.