തൊടുപുഴ: നഗരത്തിലെ ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥിയുടെ നേതൃത്വത്തിൽ മർദ്ദിച്ചതായി പരാതി. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ക്ലാസിൽ അദ്ധ്യാപകരില്ലാതിരുന്ന സമയം സീനിയർ വിദ്യാർത്ഥി രണ്ട് സുഹൃത്തുക്കൾക്കൊപ്പം ക്ലാസിൽ കയറി മർദ്ദിച്ചതായാണ് പരാതി. സംഭവത്തിലെ മനോവിഷമം മൂലം കുട്ടി സ്കൂളിൽ പോകാതിരുന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സീനിയർ വിദ്യാർത്ഥിയുടെ പെൺസുഹൃത്തുമായുള്ള സൗഹൃദമാണ് പ്രകോപനത്തിന് പിന്നിലെന്നാണ് സൂചന. തുടർന്ന് മർദ്ദനത്തിനിരയായ കുട്ടിയുടെ മാതാവ് തൊടുപുഴ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തു.