കുമളി: കേരള വിശ്വകർമ്മ സഭ പീരുമേട് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ 17 ന് വിശ്വകർമ്മ ദിനമായി ആചരിക്കും. കുമളി വിശ്വകർമ്മ ഭവൻ ഹാളിൽ നടക്കുന്ന സമ്മേളനം കേരള വിശ്വകർമ്മ സഭ സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി സതീഷ് പുല്ലാട്ട് ഉദ്ഘാടനം ചെയ്യും സംസ്ഥാന വൈസ് പ്രസിഡന്റ് മുരളീധരൻ അഴകൻ വിശ്വകർമ്മ ദിന സന്ദേശം നൽകും സജി വെമ്പിള്ളിൽ അദ്ധ്യക്ഷത വഹിക്കും സമ്മേളനത്തിൽ മുതിർന്ന പ്രവർത്തകരെയും വിവിധ രംഗങ്ങളിലെ പ്രഗൽഭരെയും ആദരിക്കും എസ്എസ്എൽ.സി ,പ്ലസ് ടു വിജയികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും .താലൂക്ക് യൂണിയന് കീഴിലുള്ള വിവിധ ശാഖകളിൽ നിന്നും പങ്കെടുക്കുന്ന ബാലസഭ അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരിക്കും സമ്മേളനത്തിന്റെ വിജയത്തിനായി സജി വെമ്പിള്ളിൽ ചെയർമാനും രോഹിത് രാജ് കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു