തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി വെറുതെ വിട്ടു. ആലുവ സ്വദേശി കാപ്പിക്കര വീട്ടിൽ ഡോ. ജോർജ് ജോണിനെയാണ് കോടതി വെറുതെ വിട്ടത്. 2022 ഒക്ടോബർ എട്ടിന് ഡോ. ജോർജ് ജോൺ ചൂർണ്ണിക്കര കമ്പനിപ്പടി റോഡിലുള്ള 'മരിയകൃപ " എന്ന ക്ലിനിക്കിൽ ചികിത്സയ്ക്ക് വന്ന പ്രായപൂർത്തായാകാത്ത പെൺകുട്ടി പീഡിപ്പിക്കാൻ ശ്രമിച്ചെന്നതാണ് കേസ്. ആലുവ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ഷിബു ഡാനിയേലാണ് ഡോ. ജോർജ് ജോൺ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടത്. പ്രതിക്ക് വേണ്ടി അഡ്വ. ബാബു സെബാസ്റ്റ്യൻ കണ്ടത്തിക്കുടി, അഡ്വ. വി.പി. സന്ധ്യ എന്നിവർ ഹാജരായി.