മൂന്നാർ: മൂന്നാറിൽ വനോദ സഞ്ചാരികൾക്കായി സൈറ്റ് സീൻ സർവ്വീസ് നടത്തുന്ന കെ .എസ് .ആർ. ടി സി ഡബിൾ ഡക്കർ ബസ് അപകടത്തിൽപ്പെട്ടു. ഇന്നലെ വൈകുന്നേരത്തോടെ ദേശിയപാതയിൽ ദേവികുളം ഇരച്ചിൽപാറക്ക് സമീപം വച്ചാണ് അപകടം സംഭവിച്ചത്.വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ പാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിടിച്ചു. പിന്നീട് റോഡരികിലെ മൺതിട്ടയിൽ ഇടിച്ച് വാഹനം നിന്നു.എതിർ ദിശയിൽ നിന്നും വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കവെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അപകടത്തിൽപ്പെട്ടുകയായിരുന്നുസൈറ്റ് സീൻ കഴിഞ്ഞ് തിരികെ മൂന്നാറലേക്ക് മടങ്ങവെയാണ് അപകടം ഉണ്ടായത്. അപകട സമയത്ത് വാഹനത്തിൽ താഴെയും മുകളിലുമുള്ള ഡക്കറുകളിലായി 40ൽ അധികം യാത്രക്കാരുണ്ടായിരുന്നു.ആർക്കും പരിക്കില്ല.അപകടത്തെ തുടർന്ന് ബസിന് ചെറിയ കേടുപാടുകൾ സംഭവിച്ചു.

മറയൂരിൽ ട്രാവലർ

മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

മൂന്നാർ: മറയൂരിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്ക്.വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ട്രാവലർ മറിഞ്ഞാണ് അപകടം സംഭവിച്ചത്.ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. കടയ്ക്കലിൽ നിന്നും മറയൂരിലേക്ക് എത്തിയ വിനോദസഞ്ചാരികളുടെ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. മറയൂർ മൂന്നാർ റോഡിൽ പുളിക്കരവയലിൽ വച്ച് വാഹനം പാതയോത്തേക്ക് മറിയുകയായിരുന്നു.അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ ഇവരെ ഉടൻ മറയൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സനൽകി. വാഹനത്തിൽ 16 പേർ ഉണ്ടായിരുന്നു. മറ്റ് വാഹനയാത്രികർക്കും പരിക്ക് സംഭവിച്ചിട്ടുണ്ടെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല