ചെറുതോണി: ഇടുക്കി തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി മഹോത്സവം നടക്കും. ക്ഷേത്രം മേൽശാന്തി മോനാട്ട് മനയിൽ ഉണ്ണികൃഷ്ണൻ ഇളയത് മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ6 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 7 ന് ഉഷപൂജ, 10 ന് വിവിധ വേഷവിധാനങ്ങളുടെയും, വാദ്യമേളങ്ങളുടേയും അകമ്പടിയോട് കൂടിയ വർണ്ണാഭമായ യോഭായാത്ര, 12 ന് ജൻമാഷ്ടമി പൂജ, ഗോവിന്ദാഭിഷേകം, 12.30 ന് ഉറിയടി, 1 ന് പ്രസാദ് ഊട്ട്, വൈകിട്ട് 5 ന് ചുറ്റുവിളക്ക്, നിറമാല, 6.45 ന് വിശേഷാൽ ദീപാരാധനതുടങ്ങിയ വ നടക്കും.