തൊടുപുഴ: പുതുപ്പരിയാരം സർവീസ് സഹകരണ ബാങ്കിലെ വാർഷിക പൊതയോഗവും ലാഭവിഹിത വിതരണ ഉദ്ഘാടനവും ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 3.30 ന് നടക്കുന്ന സമ്മേളനത്തിൽ ലാഭവിഹിത വിതരണ ഉദ്ഘാടനവും ക്യാഷ് അവാർഡ് വിതരണവും പി.ജെ ജോസഫ് എം.എൽ.എ നിർവഹിക്കും. മുഖ്യപ്രഭാഷണവും മുൻ
പ്രസിഡന്റുമാരെ ആദരിക്കലും അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നടത്തും.2007 മുതലുള്ള ഭരണസമിതി അംഗങ്ങളെ ആദരിക്കൽ തൊടുപുഴ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഇന്ദു സുധാകരൻ, പാക്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് മാത്യു കക്കുഴി, കേരളാ ബാങ്ക് ജനറൽ മാനേജർ ജിൽസ് മോൻ ജോസ് എന്നിവർ നിർവഹിക്കും. മുൻ പ്രസിഡന്റുമാരുടെ നാമാവലി അനാഛാദനം മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജേക്കബ് നിർവഹിക്കും.