കട്ടപ്പന :മലയോര ഹൈവേ നിർമാണത്തിന് ഭൂമി ഏറ്റെടുത്തു നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് ചപ്പാത്തിൽ ചേർന്ന സർവ്വ കക്ഷിയോഗം ആവശ്യപ്പെട്ടു. ചപ്പാത്ത് പെട്രോൾ പമ്പിന് മുന്നിലുള്ള മൂന്ന് സെന്റ് സ്ഥലമാണ് ഏറ്റെടുത്ത് റോഡ് നിർമാണത്തിന് നൽകാൻ തഹസീൽദാർ , പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് കോടതി ഉത്തരവ് നൽകിയത്. എന്നാൽ കോടതി ഉത്തരവ്നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തി. ഇവർക്കെതിരെ നടപടി ഉണ്ടാകണം. ചപ്പാത്ത് ടൗണിൽ ഉൾപ്പെടെ രണ്ടാം റീച്ചിൽ പലയിടങ്ങളിലും എസ്റ്റിമേറ്റ് അനുസരിച്ചുള്ള വീതി ടാറിങ്ങിനും, ഐറിഷ് ഓടയ്ക്കും ഇല്ല
ഇക്കാര്യത്തിലും നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു പമ്പിന് മുന്നിലെ സർക്കാർ ഭൂമി ഏറ്റെടുത്ത് വീതികൂട്ടി റോഡ് നിർമിക്കാൻ ജില്ലാഭരണകൂടം ഉടൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശനിയാഴ്ച അഞ്ചിന് വിപുലമായ
യോഗം ചേർന്ന് പ്രക്ഷോഭം തുടങ്ങാനും യോഗം തീരുമാനിച്ചു. അയ്യപ്പൻ കോവിൽ പഞ്ചായത്താണ് . പ്രസിഡന്റ് ജയ്‌മോൾ ജോൺസൻ , പഞ്ചായത്ത് അംഗങ്ങളായ ബി.ബിനു, എം. കുഞ്ഞുമോൻ, വിവിധ കക്ഷിനേതാക്കളായ പിഗോപി, അഡ്വ ജയിംസ് കാപ്പൻ , ഷാജി മാത്യൂ, വി.വി പ്രമോദ് കുമാർ, ഷാജി. പിജോസഫ്, സി ജെ .സ്റ്റീഫൻ, സി.ജെ. സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിച്ചു.