അടിമാലി: ഇ​ടു​ക്കി​ സ​ഹോ​ദ​യ​ ക​ലോ​ത്സ​വം​ ​ 1​9​,​ 2​0​ തീ​യ​തി​ക​ളി​ലായി​ അ​ടി​മാ​ലി​ വി​ശ്വ​ദീ​പ്തി​ പ​ബ്ലി​ക് സ്കൂ​‌​ളി​ൽ​ ന​ട​ക്കും​. പ​തി​നാ​ലാ​മ​ത് ഇ​ടു​ക്കി​ സ​ഹോ​ദ​യ​ ക​ലോ​ത്സ​വ​ത്തി​നാ​ണ് വി​ശ്വ​ദീ​പ്‌​തി​ സ്‌​കൂ​ളി​ൽ​ തി​രി​ തെ​ളി​യു​ന്ന​ത്. വി​വി​ധ​ ര​ച​ന​ മ​ത്സ​ര​ങ്ങ​ൾ​,​ ചി​ത്ര​ര​ച​ന​,​ പ​വ​ർ​ പോ​യി​ൻ്റ് പ്ര​സ​ന്റേ​ഷ​ൻ​,​ ബാ​ൻ​ഡ്,​ പോ​സ്റ്റ​ർ​ ഡി​സൈ​നി​ങ് തു​ട​ങ്ങി​യ​ ഓ​ഫ് സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ൾ​ ഇന്ന് വിവി​ശ്വ​ദീ​പ്‌​തി​ സ്‌​കൂ​ളി​ൽ​ ന​ട​ക്കും​. 1​9​ ന് രാ​വി​ലെ​ 8​.3​0​ ന് മ​ത്സ​ര​ങ്ങ​ൾ​ ആ​രം​ഭി​ക്കും​ 1​9​-ന് വൈ​കു​ന്നേ​രം​ ന​ട​ക്കു​ന്ന​ ഉ​ദ്ഘാ​ട​ന​ ച​ട​ങ്ങി​ൽ​ ഇ​ടു​ക്കി​ സ​ഹോ​ദ​യ​ പ്ര​സി​ഡ​ൻ്റ് ഫാ​.​ സി​ജ​ൻ​ പോ​ൾ​ ഊ​ന്നു​ക​ല്ലേ​ൽ​ അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ക്കും​. ജി​ല്ല​ ക​ള​ക്‌​ട​ർ​ ദി​നേ​ശ​ൻ​ ചെ​റു​വ​ത്ത് മു​ഖ്യാ​തി​ഥി​ ആ​യി​രി​ക്കും​. അ​ഡ്വ​. ഡീ​ൻ​ കു​ര്യാ​ക്കോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ന​ട​ത്തും​.സി​നി​മ​ താരം സു​മേ​ഷ് ച​ന്ദ്ര​ൻ​ ച​ട​ങ്ങി​ൽ​ പ​ങ്കെ​ടു​​ക്കും​. ഇ​ടു​ക്കി​ സ​ഹോ​ദ​യ​ വൈ​സ് പ്ര​സി​ഡ​ന്റ് ഡോ​.​ ഫാ​ദ​ർ​ രാ​ജേ​ഷ് ജോ​ർ​ജ്,​ സെ​ക്ര​ട്ട​റി​സി​സ്റ്റ​ർ​ ഷെ​റി​ൻ​ തു​ട​ങ്ങി​യ​വ​ർ​ സം​സാ​രി​ക്കും​. 2​0ന് ന​ട​ക്കു​ന്ന​സ​മാ​പ​ന​ ച​ട​ങ്ങി​ൽ​ എ​സ്.‌​പി​ സാ​ബു​ മാ​ത്യു​ സ​മ്മാ​ന​ദാ​നം​ നി​ർ​വ​ഹി​ക്കും​ ആ​ര​വ് 2​0​2​5​ എ​ന്ന​ പേ​രി​ൽ​ ന​ട​ത്ത​പ്പെ​ടു​ന്ന​ ക​ലോ​ത്സ​വ​ത്തി​ൽ​ ജി​ല്ല​യി​ലെ​ 3​1​ സി​ ബി​ എ​സ് ഇ​ സ്‌​കൂ​ളു​ക​ളി​ൽ​ നി​ന്നാ​യി​ 2​5​0​0​ റി​ല​ധി​കം​ മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ മാ​റ്റു​ര​ക്കും​. 1​6​ വേ​ദി​ക​ളി​ലാ​യി​ 9​6​ ഇ​ന​ങ്ങ​ളു​ടെ​ മ​ത്സ​ര​ങ്ങ​ൾ​ ആ​ണ് 1​3​ന് ന​ട​ക്കു​ന്ന​ത്,​ നാ​ല് വി​ഭാ​ഗ​മാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ​ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത് . സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ൾ​ 1​9​,​2​0​ തീ​യ​തി​ക​ളി​ലാ​ണ് അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. അ​ടി​മാ​ലി​യെ​ ക​ലാ​ ന​ഗ​രി​ ആ​ക്കി​ ആ​ക്കി​ കൊ​ണ്ടെ​ത്തു​ന്ന​ ക​ലാ​മേ​ള​യെ​ വ​ര​വേ​ൽ​ക്കാ​ൻ​​
​ഒ​രു​ക്ക​ങ്ങ​ൾ​ പൂ​ർ​ത്തി​യാ​യ​താ​യി​ ഇ​ടു​ക്കി​ സ​ഹോ​ദ​യ​ പ്ര​സി​ഡ​ൻ്റ് ഫാ​. സി​ജ​ൻ​ പോ​ൾ​ ഊ​ന്നു​ക​ല്ലേ​ൽ​,​ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡോ​. ഫാ. രാ​ജേ​ഷ് ജോ​ർ​ജ് എ​ന്നി​വ​ർ​ ​ അ​റി​യി​ച്ചു​