തൊടുപുഴ: ബാലഗോകുലത്തിന്റെയും തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്റെയും വിവിധ ക്ഷേത്രങ്ങളുടെയും ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണജയന്തി മഹാശോഭായാത്ര നാളെ നടക്കും.
തൊടുപുഴ താലൂക്കിലെയും മറ്റു പ്രദേശങ്ങളിലെയും വിവിധ സ്ഥലങ്ങളിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശോഭായാത്രകളുടെ തയ്യാറെടുപ്പുകൾ പൂർത്തിയായി
തൊടുപുഴ മഹാശോഭായാത്ര
4.ന് ഉറിയടി - ഗോപികാനൃത്തം - കാരിക്കോട് ദേവീക്ഷേത്രം, വടക്കുംമുറി തയ്യക്കോടത്ത് ദേവീക്ഷേത്രം, കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രം, മുതലിയാർമഠം ശ്രീമഹാദേവക്ഷേത്രം, വെങ്ങല്ലൂർ ആരവല്ലിക്കാവ് ഭഗവതിക്ഷേത്രം, നടയിൽക്കാവ് ദേവീക്ഷേത്രം, മണക്കാട് ശ്രീനരസിംഹസ്വാമിക്ഷേത്രം, നെല്ലിക്കാവ് ഭഗവതി ക്ഷേത്രം, തെക്കുംഭാഗം ശ്രീധർമ്മശാസ്താക്ഷേത്രം, ഒളമറ്റം കവല എന്നിവിടങ്ങളിൽ
തെക്കുംഭാഗം ശ്രീധർമ്മശാസ്താക്ഷേത്രം, കാപ്പിത്തോട്ടം, വടക്കുംമുറി തയ്യക്കോടത്ത് ദേവീക്ഷേത്രം, അഞ്ചിരി, അണ്ണായിക്കണ്ണം, തൊണ്ടിക്കുഴ എന്നീ സ്ഥലങ്ങളിൽ നിന്നും ശോഭായാത്രകൾ പുറപ്പെടും.
മുഖ്യശോഭായാത്ര കാരിക്കോട് ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്നതിന് മുമ്പായി തൊടുപുഴ, കാരിക്കോട്, കാപ്പിത്തോട്ടം, തൊണ്ടിക്കുഴ, അണ്ണായിക്കണ്ണം, അഞ്ചിരി എന്നിവിടങ്ങളിലെ ശോഭായാത്രകൾ 4.00 മണിക്ക് കാരിക്കോട് ദേവീക്ഷേത്രത്തിലെത്തി ഗോപികാനൃത്തം, ഉറിയടി എന്നിവ അവതരിപ്പിച്ച ശേഷം 4.30ന് പുറപ്പെടും. മുതലിയാർമഠം ശ്രീമഹാദേവക്ഷേത്രം, കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രം, മണക്കാട് ശ്രീനരസിംഹസ്വാമിക്ഷേത്രം, നെല്ലിക്കാവ് ദേവീക്ഷേത്രം, ഒളമറ്റം കവല, വെങ്ങല്ലൂർ ആരവല്ലിക്കാവ് എന്നിവിടങ്ങളിൽ നിന്നും ശോഭയാത്രകൾ ആരംഭിക്കും.
വടക്കുംമുറി തയ്യക്കോടത്ത് ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര 4.40 ന് മങ്ങാട്ടുകവലയിൽ സംഗമിക്കും. മുതലിയാർമഠം, കാഞ്ഞിരമറ്റം, തെക്കുംഭാഗം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ കാഞ്ഞിരമറ്റം കവലയിൽ എത്തിച്ചേർന്ന് 5.00 മണിക്ക് മുഖ്യശോഭായാത്രയോട് ചേരും. 5.20 ന് പുളിമൂട്ടിൽ കവലയിൽ വെങ്ങല്ലൂർ ഭാഗത്തുനിന്നുള്ള ശോഭയാത്രയും 5.35ന് ഗാന്ധി സ്‌ക്വയറിൽ ഒളമറ്റം ഭാഗത്തുനിന്നുള്ള ശോഭായാത്രയും മുഖ്യശോഭായാത്രയുമായി ചേരും. 6.00 മണിക്ക് മണക്കാട്, നെല്ലിക്കാവ് എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ മണക്കാട് ജംഗ്ഷനിൽ മുഖ്യശോഭ യാത്രയുമായി സംഗമിക്കുകയും 6.30 ന് മഹാശോഭായാത്രയായി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലേക്ക് പുറപ്പെടുകയും ചെയ്യും. 7.30ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ എത്തി കൃഷ്ണതീർത്ഥം ഓഡിറ്റോറിയത്തിൽ പ്രസാദ വിതരണത്തോടെ ശോഭായാത്രയ്ക്ക് സമാപനമാകും. തുടർന്ന് ശ്രീവത്സം ബിൽഡിംഗ്സിന് മുൻപിൽ (ഇ.എ.പി) വിവിധ ബാലഗോകുലങ്ങൾ അവതരിപ്പിക്കുന്ന ഗോപികനൃത്തം ഉണ്ടായിരിക്കുന്നതാണ്.
എല്ലാ ശോഭായാത്രയിലും കൃഷ്ണവേഷവും ഗോപികാവേഷവും മറ്റു വേഷങ്ങളും കെട്ടിയ ബാലികാ ബാലൻമാരും ഗോപികാ നൃത്തവും ശ്രീകൃഷ്ണകഥകളെയും പുരാണകഥകളെയും അനുസ്മരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങളും പഞ്ചവാദ്യം, ചെണ്ടമേളം, താലപ്പൊലി, ഭജനസംഘം എന്നിവയും അണിനിരക്കും.