obit-roy

കരിമണ്ണൂർ: പുഴയിൽ കുളിക്കുന്നതിനിടെ കാണാതായ മദ്ധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച കാണാതായ തൊമ്മൻകുത്ത് സ്വദേശി വാഴേക്കുടിയിൽ റോയി ജോസഫിന്റെ (55) മൃതദേഹമാണ് ഇന്നലെ രാവിലെ കണ്ടെത്തിയത്. പുഴയിൽ പൊന്തിയ നിലയിലായിരുന്നു മൃതദേഹം. തൊമ്മൻകുത്ത് പുഴയിലെ ജുമാ മസ്ജിദിന് സമീപമുള്ള വട്ടക്കയം ഭാഗത്ത് കുളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് റോയിയെ കാണാതായത്. സംഭവത്തെ തുടർന്ന് പൊലീസും ഫയർ ഫോഴ്സും മണിക്കൂറുകളോളം പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് വ്യാഴാഴ്ച വൈകിട്ടോടെ തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ വീണ്ടും തെരച്ചിൽ നടത്താനിരിക്കെയാണ് മൃതദേഹം കിട്ടിയത്. സംസ്‌കാരം തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയിൽ നടന്നു. സഹോദരി: ലിസി.