ഇടുക്കി : ജില്ലയിലെ ഏറ്റവും കൂടുതൽ ആൻജിയോപ്ലാസ്റ്റികൾ നടക്കുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്ന മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ് തൊടുപുഴയിലെ സെന്റ് മേരീസ് ആശുപത്രി. കോഴിക്കോട് കഴിഞ്ഞമാസം നടന്ന ഇന്റർനാഷണൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരള (ICCK) യുടെ സമ്മേളനത്തിലാണ് പ്രഖ്യാപിക്കപ്പെട്ടത്. കഴിഞ്ഞ ഏഴു പതിറ്റാണ്ടിലേറെയായി ആതുരസേവനത്തിൽ മുൻനിരയിലായ സെന്റ് മേരീസ് ആശുപത്രിയുടെ ഹൃദ്രോഗ വിഭാഗത്തിൽ അഹോരാത്രം സേവനം അനുഷ്ഠിക്കുന്നത് കേരളത്തിലെ തന്നെ സീനിയർ കാർഡിയോളജിസ്റ്റുമാരിൽ ഒരാളായ ഡോ. മാത്യു എബ്രഹാമിന്റെ നേതൃത്വത്തിൽ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമാരായ ഡോ. മുസ്ന ജമാൽ, ഡോ. ബിജോയ് വി. ഏലിയാസ്, ക്ലിനിക്കൽ കാർഡിയോളജിസ്റ്റ് ഡോ. നിതിൻ പരീദ് എന്നിവരാണ്. ഹൃദ്രോഗ നിർണ്ണയത്തിനായി എക്കോകാർഡിയോഗ്രാഫി, സ്‌ട്രെസ്സ് എക്കോകാർഡിയോഗ്രാഫി, കോൺട്രാസ്റ്റ് എക്കോകാർഡിയോഗ്രാഫി, ട്രെഡ്മിൽ ടെസ്റ്റ്, ഹോൾട്ടർ, ഇ.എൽ.ആർ, എ.ബി.പി.എം എന്നിവ സെന്റ് മേരീസ് ആശുപത്രിയിൽ ലഭ്യമാണ്. അത്യാധുനിക കാത്ത്ലാബും കൊറോണറി കെയർ യൂണിറ്റും 24 മണിക്കൂറും പ്രവർത്തിക്കുന്നു. പ്രൈമറി ആൻജിയോപ്ലാസ്റ്റി, കോംപ്ലക്സ് കൊറോണറി ആൻജിയോപ്ലാസ്റ്റി, സി.റ്റി.ഒ, ബൈപ്യൂരിഫിക്കേഷൻ ആൻജിയോപ്ലാസ്റ്റി, ഒ.സി.റ്റി ഇമേജിംഗ്, ഐ.എ.ബി.പി എന്നീ അതിനൂതനമായ ചികിത്സാസംവിധാനങ്ങളും ഇവിടെ ലഭ്യമാണ്. ടെമ്പററി ആന്റ് പെർമനന്റ് പേസ്‌മേക്കർ ഇടാനുള്ള സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സ സാധാരണക്കാരിലേയ്ക്ക് എന്ന ചിന്താഗതിയോടു കൂടി 1963 ൽ ഡോ. എബ്രഹാം തേക്കുംകാട്ടിൽ സ്ഥാപിച്ച സെന്റ് മേരീസ് ആശുപത്രി ജില്ലയിലെയും സമീപ ജില്ലകളിലെയും ജനങ്ങൾക്ക് ആശ്രയകേന്ദ്രമാണ്.