കട്ടപ്പന: ഭൂനിയമ ഭേദഗതി യാഥാർഥ്യമാക്കിയ എൽ.ഡി.എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് സി.പി.എം കട്ടപ്പന സൗത്ത് ലോക്കൽ കമ്മിറ്റി നയവിശദീകരണ യോഗം നടത്തി. വള്ളക്കടവിൽ ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം എം.പി. ഹരി അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം നിയാസ് അബു, ലോക്കൽ സെക്രട്ടറി സി.ആർ. മുരളി, കെ.എൻ. ചന്ദ്രൻ, കെ.ആർ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.