 197 ലോഡ്ജുകളിൽ പരിശോധന

ഇടുക്കി: എറണാകുളം റേഞ്ച് ഐ.ജിയുടെ പരിധിയിൽ നടന്ന ഏകദിന കോമ്പിംഗിൽ മൂന്ന് പ്രതികൾ അറസ്റ്റിലായി. എറണാകുളം റൂറൽ, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നടന്ന പൊലീസിന്റെ ഏകദിന മിന്നൽ പരിശോധനയുടെ ഭാഗമായിട്ടായിരുന്നു ഇടുക്കിയിലും കോമ്പിംഗ് ഓപ്പറേഷൻ നടന്നത്. സംശയാസ്പദമായ രീതിയിൽ കണ്ട 540 പേരെ പരിശോധിച്ചു. എൻ.ഡി.പി.എസ്, അബ്കാരി, കോട്പ തുടങ്ങി വിവിധ നിയമപ്രകാരം 357 കുറ്റകൃത്യങ്ങൾ കണ്ടെത്തി. 132 വാറണ്ടുകൾ നടപ്പാക്കി. 197 ലോഡ്ജുകൾ പരിശോധിച്ചു. വിവിധ മോഷണക്കുറ്റങ്ങളിൽ ഉൾപ്പെട്ടിരുന്ന 45 പേരെയും വിവിധ ജയിലുകളിൽ നിന്ന് പുറത്തിറങ്ങിയ നാല് പേരെയും പരിശോധിച്ചു. കൂടാതെ ക്വാറി വസ്തുക്കൾ കൊണ്ടുപോയ 46 ചരക്ക് വാഹനങ്ങൾ പരിശോധിച്ചു. ഇതിൽ നിയമവിരുദ്ധമായി ക്വാറി വസ്തുക്കൾ കടത്തിക്കൊണ്ടുപോയതിന് കരിങ്കുന്നം സ്റ്റേഷൻ പരിധിയിൽ ഒരു ഡ്രൈവറെയും വാഹനവും കസ്റ്റഡിയിൽ എടുത്തു. 11ന് രാവിലെ 10 മുതൽ 12ന് രാവിലെ മൂന്ന് വരെയായിരുന്നു പരിശോധന.