പീരുമേട് : പീരുമേട്ടിലെ റിസോർട്ട് ഹോംസ്റ്റേ ഉടമകളളുടെ യോഗം ചേർന്ന് സംഘടന രൂപീകരിച്ചു. പീരുമേട് വില്ലേജ്, പീരുമേട് പഞ്ചായത്ത്, വണ്ടിപ്പെരിയാർ പഞ്ചായത്തിന്റെ പതിനഞ്ചാം വാർഡ് എന്നിവയിൽ ഉൾപ്പെടുന്ന പ്രദേശത്തുള്ള റിസോർട്ട്, ഹോം സ്റ്റേ, സർവീസ് വില്ല ഉടമകളാണ് അംഗങ്ങൾ.
പ്രധാന ടൂറിസം മേഖലകളായ പരുന്തുംപാറ, കുട്ടിക്കാനം, പീരുമേട് എന്നീ ടൂറിസം കേന്ദ്രങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ടൂറിസം വകുപ്പുമായും ജില്ലാ ഭരണകൂടം, പഞ്ചായത്തുകൾ എന്നിവയുമായി സഹകരിച്ച് ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളിൽനടപ്പിലാക്കാൻ വേണ്ട പ്രവർത്തനങ്ങൾആരംഭിക്കും.ഈ മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണം എന്ന് തീരുമാനിച്ചു.
ഭാരവാഹികൾ. പ്രകാശ് ഇഞ്ചത്താനം (പ്രസിഡന്റ്), ഡോ.കെ.സോമൻ (ജനറൽ സെക്രട്ടറി), അരുൺ ജോസഫ് (ട്രഷറാർ), രവീന്ദ്രൻ നായർ കെ., പ്രമോദ് സെബാസ്റ്റ്യൻ( വൈസ് പ്രസിഡണ്ട്മാർ),ജോൺ ഫിലിപ്പ്, ജിൽസ് എ.ജോസ്, (സെക്രട്ടറിമാർ),
സാദിക് കെ.ഹനീഫ്, ജാനി നിസ്താർ, ജോബി ജോസഫ് എബ്രഹാം, ജോസ് കുര്യാക്കോസ്, ദീപേഷ് സി.ബി., ബിനോദ് സ്‌കറിയ എന്നിവരെഎക്സി. കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.