stadium

പീരുമേട്: ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി വണ്ടിപ്പെരിയാറിൽ അനുവദിച്ച മിനി സ്റ്റേഡിയത്തിന്റെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വാഴൂർ സോമൻ എംഎൽഎയുടെ ശ്രമഫലമായി ഒരുകോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരുത്.തോട്ടംമേഖലയായ വണ്ടിപ്പെരിയാറിൽ നിന്നുംനിരവധി കായിക താരങ്ങളെ വാർത്തെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്.
മിനി സ്റ്റേഡിയം നവീകരിച്ച് ആധുനിക രീതിയിലാക്കി നാടിന് സമർപ്പിക്കണമെന്നത് വാഴൂർസോമൻ എം.എൽ.എ.യുടെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു.
. മിനി സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തങ്ങൾക്ക് എം.എൽ എ ഫണ്ട് 50 ലക്ഷം രൂപയും സംസ്ഥാന സർക്കാരിന്റെ ഒരു ഗ്രാമത്തിൽ ഒരു കളിയിടം പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപയുമുൾപ്പെടെ ഒരുകോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

=അഴിച്ചു വിട്ടു വളർത്തുന്ന കന്നു കാലികൾ ഉൾപ്പെടെ വളർത്തുമൃഗങ്ങൾ കയറി മൈതാനം വൃത്തിഹീനമാവുന്നത് തടയുന്നതിനായി ചുറ്റും ഇരുമ്പുവേലികൾ തീർത്ത് സുരക്ഷിതമാക്കും.വോളിബോൾ ഉൾപ്പെടെ യുള്ള കായിക വിനോദങ്ങൾക്ക് രാത്രി കാലങ്ങൾവേദിയാവുന്നതിനായി ഫ്ളഡ്‌ലൈറ്റുകൾ സജ്ജീകരിക്കും. മഴക്കാലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെ ടുന്നത് തടയുന്നതിനായി മണ്ണിട്ടുയർത്തി മഴ വെള്ളം പുറത്തേക്കൊഴുക്കുന്നതിനായി ഓവുചാലുകൾനിർമ്മിക്കും.

=സ്റ്റേഡിയം സംരക്ഷിക്കണമെന്നുള്ള വണ്ടിപ്പെരിയാറിലെ
കായിക പ്രേമികളുടെ ചിരകാല അഭിലാക്ഷം പൂർത്തീകരിച്ച
തങ്ങളുടെ പ്രിയ എം.എൽ.എ ഈ സ്വപ്ന പദ്ധതിയുടെ പൂർത്തീകരണ നിമിഷം തങ്ങൾക്കൊപ്പമില്ലാത്തതാണ് കായികപ്രേമികൾക്കൊപ്പം ജനങ്ങളെയും കണ്ണീരിലാഴ്ത്തുന്നത്.