കട്ടപ്പന: ലബ്ബക്കട ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി. ആന്റി നർക്കോട്ടിക് സെല്ലും തിരുവല്ല ആന്റി നർക്കോട്ടിക് ആൻഡ് ആൽക്കഹോളിക് മിഷനറി സർവീസും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ലഹരിക്കെതിരെ വിദ്യാർഥികൾ അണിനിരക്കണമെന്നും കലാലയങ്ങളിലും പരിസരത്തും ലഹരി ഉൽപ്പന്നങ്ങൾ എത്തിക്കുന്നത് തടയാൻ ജാഗ്രത പുലർത്തണമെന്നും ആഹ്വാനം ചെയ്ത് മിഷനറി സർവീസ് ഡയറക്ടർ ജോർജി, ജേക്കബ് റാന്നി, ജോബി, ഡോ. അനൂപ് ഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ മാജിക് ഷോയും തെരുവ് നാടകവും പപ്പറ്റ് ഷോയും അവതരിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി, വൈസ് പ്രിൻസിപ്പൽ ഫാ. പ്രിൻസ് തോമസ്, ബർസാർ ചാൾസ് തോപ്പിൽ എന്നിവർ സന്ദേശം നൽകി. ലഹരി വിരുദ്ധസെൽ കോഓർഡിനേറ്റർ ജോജിൻ ജോസഫ്, വിദ്യാർത്ഥി പ്രതിനിധി ഏബൽ എബ്രഹാം എന്നിവർ നേതൃത്വം നൽകി.